കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു.

70 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെല്ലൂർ സി എം സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ 10:15 ഓടെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാത്രി തേനി വഴി റോഡ് മാർഗം ജന്മനാടായ ഇടുക്കി ഉപ്പതോടിൽ എത്തിക്കും. നാളെ രാവിലെ കൊച്ചിയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ഡി സി സി ഓഫീസ് ടൗൺ ഹാൾ തൃക്കാക്കര കമ്മൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും.

വൈകിട്ട് 5. 30 ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. ഇടുക്കിയിലെ മുൻ എം പിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News