കെപിസിസിക്ക് പുതിയ അച്ചടക്ക സമിതി ; അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കെപിസിസിക്ക് പുതിയ അച്ചടക്ക സമിതി.തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സമതി അധ്യക്ഷൻ. എൻ അഴകേശൻ, ഡോ.ആരിഫ സൈനുദ്ധീൻ എന്നിവർ സമതി അംഗങ്ങൾ .

കെപിസിസി പുനഃസംഘടനയ്ക്ക് ശേഷം നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടികളിലുമുള്ള അതൃപ്‌തി നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. അച്ചടക്ക സമിതിയിൽ ഹൈക്കമാൻഡ് നിരീക്ഷണവും, പ്രത്യേക സമിതിയും വേണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എഐസിസി അച്ചടക്ക സമിതി നേരത്തെ പുനഃസംഘടിപ്പിച്ചിരുന്നു. മുതിർന്ന നേതാവ് എ.കെ ആന്റണിയാണ് സമിതി അധ്യക്ഷൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News