തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികളെത്തും; വിലനിയന്ത്രണം ലക്ഷ്യം

പുതുവത്സരദിനത്തിൽ വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് ഭാഗമായി  തമിഴ്നാട്ടിലെ തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ ശേഖരിച്ചുതുടങ്ങി. തെങ്കാശിയിലെ വിവിധ കാർഷിക ഗ്രാമങ്ങളിൽ നിന്നും നമ്മുടെ വിപണിക്ക് ആവശ്യമായ പച്ചക്കറികളാണ് ശേഖരിക്കുന്നത്.

കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ ഇന്നും നാളെയുമായി കേരളത്തിലെത്തും. തമിഴ്നാട് അഗ്രി  മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെൻറ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വിലയനുസരിച്ചാണ്  കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്.

കേരളവിപണിയിൽ അത്യാവശ്യമായ തക്കാളി, മുളക്, പാവയ്ക്ക, വെണ്ടയ്ക്ക, നാരങ്ങ, ചെറിയ ഉള്ളി, തുടങ്ങി ഇരുപതോളം പച്ചക്കറികളാണ് ശേഖരിക്കുന്നത്.11 മാസത്തേക്കാണ് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി ശേഖരിക്കാൻ സംസ്ഥാന കൃഷി വകുപ്പ് ധാരണയുണ്ടാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here