
കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്ക് പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്ത് നിന്നുമാണ് തോക്ക് പിടികൂടിയത്
കോയമ്പത്തൂരില്‍നിന്ന് ബംഗളുരുവിലേക്ക് പോവാനായാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്‌ബിഎ തങ്ങള്‍ വിമാനത്താവളത്തിലെത്തിയത്.
ബാഗ് പരിശോധനയ്‌ക്കിടെയാണ് തോക്കും ഏഴ് ബുള്ളറ്റുകളും കണ്ടെത്തിയത്. ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിരുന്നില്ല. കെഎസ്‌ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളുമേട് പോലിസിന് കൈമാറി. അറസ്‌റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ ഈസ്റ്റ് അസിസ്റ്റന്റ് കമ്മിഷണര്‍ അരുണിന്റെ നേതൃത്വത്തില്‍ ഒരുമണിയ്‌ക്കൂറോളം തങ്ങളെ ചോദ്യം ചെയ്‌തു. പിടിച്ചെടുത്ത തോക്കും ബുള്ളറ്റുകളും തുരുമ്പെടുത്തുതുടങ്ങിയിട്ടുണ്ട്. കാലപ്പഴക്കത്താല്‍ ഉപയോഗ ശൂന്യമാണ് തോക്കെന്ന് പോലിസ് പറഞ്ഞു. പിതാവിന്റെ കാലത്തുള്ളതാണ് തോക്കെന്നും രേഖകള്‍ ഉണ്ടെന്നും കെഎസ്‌ബിഎ തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഇവ ഹാജരാക്കാനായില്ല. എന്തിനാണ് തോക്കുമായി എത്തിയതെന്ന് സംബന്ധിച്ച വ്യക്തതയുമില്ല. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലൊരാളാണ് കെഎസ്‌ബിഎ തങ്ങള്‍. പട്ടാമ്പി നഗരസഭയില്‍ മുന്‍ അധ്യക്ഷനായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here