കെ സുധാകരന്‍ തുടര്‍ച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നു: എം വി ജയരാജന്‍

കെ സുധാകരന്‍ തുടര്‍ച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് എം വി ജയരാജന്‍. സുധാകരന്റെ വാക്കുകള്‍ അണികള്‍ക്ക് പ്രചോദനമാവുകയാണെന്നും കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ കാര്‍ വഴിക്ക് വച്ച ചെണ്ട അല്ലെന്നും സി പി ഐ എം ഭൂമിക്ക് താഴെ ക്ഷമിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമവും തിരിച്ചടിയും സി പി ഐ എം നയമല്ല. സമാധാനപരമായ ജനകീയ പ്രതിഷേധമാണ് വേണ്ടത്. സുധാകരന്‍ കൊലപാതകികളെ ന്യായീകരിച്ചത് വേണ്ടപ്പെട്ട ആളായതിനാല്‍ ആണെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം കെ സുധാകരന്‍ പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലായെന്ന് പി ജയരാജന്‍. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ അല്ല കൊലപാതകം നടത്തിയത് എന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയം മുന്‍കൂട്ടി കണ്ട് കൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നു. പരിക്കെറ്റവര്‍ക്കും എല്ലാവര്‍ക്കും നെഞ്ചില്‍ ആണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകം ആണ് നടന്നത്. കെപിസിസി പ്രസിഡന്റ്ന് ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നത്. സുധാകരന്റെ കണ്ണൂര്‍ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസില്‍ ഉള്ളവര്‍ തന്നെ ഇതിനെ എതിര്‍ക്കും എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ധീരജിന്‍റെ കൊലപാതകം  വിദ്യാർഥി  സംഘര്‍ഷത്തിനിടെയുണ്ടായതാണെന്ന കെ സുധാകരന്‍റെയും കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെയും വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കുന്നതാണ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജെ ജലജയുടെ പ്രതികരണം‍.

ക്യാംപസില്‍  വിദ്യാർഥികള്‍ തമ്മില്‍ ഒരുതരത്തിലുമുള്ള സംഘർഷങ്ങളും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പാള് വ്യക്തമാക്കി. പൈനാവ് എഞ്ചിനീയറിംഗ് കോളജില്‍ SFI പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണെന്നും കരുതിക്കൂട്ടിയുള്ള ആസൂത്രണം കൊലപാതകത്തിനു പിന്നിലില്ലെന്നുമുള്ള തരത്തില്‍ കെ സുധാകരനും കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളും  നടത്തുന്ന വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കുന്നതാണ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജെ ജലജയുടെ പ്രതികരണം‍.

ക്യാംപസില്‍  വിദ്യാർഥികള്‍ തമ്മില്‍ ഒരുതരത്തിലുമുള്ള സംഘർഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പാള്  മാധ്യമങ്ങളോട് വ്യക്തമാക്കി. ക്യാംപസില്‍ നടന്നത് വിദ്യാർഥി സംഘർഷമല്ല. കോളജിലുള്ള ഒരു വിദ്യാര്‍ത്ഥികളും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സമാധാനാന്തരീക്ഷമുള്ള കലാലയ മുറ്റത്തേയ്ക്ക് അതിക്രമിച്ചു കടന്നെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മനസാക്ഷിയെ നടുക്കിയ കൊലപാതകം വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയുണ്ടായ യാദൃശ്ചിക സംഭവം മാത്രമാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കെ സുധാകരന്‍റെയും കോണ്‍ഗ്രസിന്‍റെയും വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News