കുഞ്ചാക്കോ ബോബൻ ചിത്രം ‘പട’ ഫെബ്രുവരിയിൽ റിലീസ് ചെയ്യും

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘പട’ ഫെബ്രുവരിയിൽ റിലീസ് ചെയ്യും.

1996-ൽ അയ്യങ്കാളി പടയിലെ നാല് അംഗങ്ങൾ അന്നത്തെ പാലക്കാട് ജില്ലാ കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂർ അദ്ദേഹത്തിന്റെ ചേംബറിൽ ബന്ദിയാക്കിയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ൽ കേരള നിയമസഭ പാസാക്കിയ ഗോത്രവർഗ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്.

ചിത്രത്തിന്റെ ടീസറിൽ നിന്ന് പ്രകാശ് രാജാണ് റെഡ്ഡിയെ അവതരിപ്പിക്കുന്നത് എന്നാണു പ്രതീക്ഷ. അവരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്ന് വാഗ്ദാനം നൽകിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ അയ്യങ്കാളി പടയിലെ നാല് അംഗങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് വർഷത്തോളം നിർമ്മാണത്തിലിരുന്ന ചിത്രം 2021 ഓഗസ്റ്റ് മാസത്തിലാണ് പൂർത്തിയായി.

നടൻ പ്രകാശ് രാജ്, സംവിധായകൻ കമൽ കെ.എം. സംവിധാനം ചെയ്യുന്ന പടയിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് പ്രവേശിക്കും മുൻപ് അദ്ദേഹം ഈ സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു.

ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ് ‘പട’ നിര്‍മ്മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ‘പട’. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here