
സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് ഇടുക്കിയിലും തുടക്കമായി. കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ എല്ലാ മേഖലകളിലും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ഇതിനോടകം ഇടുക്കി ജില്ലയില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും കര്‍ഷകരും ഏറ്റെടുത്തു കഴിഞ്ഞു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി ജില്ലയില്‍ വലിയ വിജയമാക്കാനും കഴിഞ്ഞിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയെന്ന നിലയില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയും ജില്ലയില്‍ വ്യാപകമാക്കുവാനാണ് കേരള കര്‍ഷക സംഘം ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ ഇടങ്ങളില്‍ കൃഷിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
രാജാക്കാട് ഒരേക്കറിലധികം വരുന്ന സ്ഥലത്ത് ആരംഭിച്ച കൃഷിയ്ക്ക് ഉടുമ്പന്‍ചോല എം എല്‍ എ എം മണി തുടക്കം കുറിച്ചു. പയര്‍, ബീന്‍സ്, കാബേജ്, കോളിഫ്ലവര്‍, ചീര, പച്ചമുളക്, തക്കാളി അടക്കമുള്ളവയാണ് ഇവിടെ കൃഷിയിറക്കുന്നത്. കര്‍ഷ സംഘത്തിനൊപ്പം ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് വിഷുവിന് വിഷരഹിത പച്ചക്കറി വിപണിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here