ആസിഫും മംമ്തയും വീണ്ടും ഒന്നിക്കുന്നു; പുതുമ നിറഞ്ഞ പ്രണയ ചിത്രവുമായി സേതു

ചോക്‌ളേറ്റ് ,റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, കസിന്‍സ്,അച്ചായന്‍സ് ,കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ ‘മഹേഷും മാരുതിയും’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തൃശൂര്‍ മാളയില്‍ ആരംഭിച്ചു.

ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മംമ്തയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

സംവിധായകന്‍ സേതുവിന്റെ പിതാവ് കമല നാഥന്‍പിള്ള ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് മണിയന്‍ പിള്ള രാജു, ആസിഫ് അലി. ഛായാഗ്രാഹകന്‍ ഫയസ് സിദ്ദിഖ് ,സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ആര്‍.സുരേഷ് ബാബു(റീജണല്‍ മാനേജര്‍മാരുതി പ്രൈവറ്റ് ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആസിഫ് അലി, മണിയന്‍ പിള്ള രാജു, ദിവ്യ, അഞ്ജലി എന്നിവരടങ്ങുന്ന രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിയന്‍പ്പിള്ള രാജു പ്രൊഡക്ഷന്‍ ആന്റ് വി എസ് എല്‍ ഫിലിം ഹൗസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതന്നെയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകരുന്നു. ഫയസ് സിദ്ദീഖാണ് ക്യാമറമാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News