“ഉഷ അല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം”; വനിത ശിശുവികസന വകുപ്പിന് വേണ്ടി ബേസില്‍ ജോസഫ്

വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയില്‍ ബേസില്‍ ജോസഫ്. ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ് ടാഗിലാണ് ബേസിലിന്റെ വീഡിയോ എത്തിയിരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ ‘മിന്നൽ മുരളി’യിലെ ഉഷ എന്ന കഥാപാത്രത്തെയും ബ്രൂസ്‌ലി ബിജിയെയും താരതമ്യം ചെയതാണ് വീഡിയോ.

മിന്നല്‍ മുരളിയിലെ ഉഷയെ പോലെ ആകരുത് എന്നും പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും ബേസില്‍ വീഡിയോയില്‍ പറഞ്ഞു. ”മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസ്സായി ജീവിക്കാമായിരുന്നു. മകളുടെ ചികിത്സയും നടത്താമായിരുന്നു.”

”സ്ത്രീകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കു. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച,’ ബേസില്‍ വീഡിയോയില്‍ പറഞ്ഞു.

ഇതിനു മുൻപും സര്‍ക്കാരിന്റെ ഭാഗമായുള്ള പദ്ധതികളിൽ മിന്നൽ മുരളി ഭാഗമായിട്ടുണ്ട്. കേരള പൊലീസ് റോഡ് സുരേക്ഷയേയും ഹെല്‍മറ്റ് ധരിക്കുന്നതിനെ പറ്റിയും അവബോധം നല്‍കുന്ന വീഡിയോയില്‍ മിന്നല്‍ മുരളിയായി ടൊവിനോ തോമസും എത്തിയിരുന്നു. ‘ഇവിടെ ഒരു മിന്നൽ മുരളി മതി’ എന്ന ഡയലോഗിലാണ് ടോവിനോ അന്ന് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here