സംസ്ഥാന ബജറ്റ് ; കാസർകോഡ് ജില്ലയുടെ സമഗ്ര വികസനവും ലക്ഷ്യം

കാസർകോഡ് ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. വ്യവസായ മേഖലയുടെ വികസനത്തിന് മുൻഗണന നൽകിയപ്പോൾ ഭെൽ -ഇഎംഎ ലിനും അസ്‌ട്രാൾ വാച്ചിനുമെല്ലാം ബജറ്റിൽ പരിഗണന ലഭിച്ചു.

വർഷങ്ങളായി പൂട്ടികിടക്കുന്ന അസ്‌ട്രാൾ വാച്ചിന്റെ ഭൂമിയിൽ പുതിയ വ്യവസായ സംരംഭം തുടങ്ങാൻ 2.5 കോടി രൂപ. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത് പുനരുദ്ധാരണം നടക്കുന്ന ഭെൽ -ഇഎംഎല്ലിന്‌ 10 കോടി രൂപ.

കാസർകോഡ് കെഎസ്‌ഐഡിസിക്ക്‌ കീഴിലുള്ള 1.99 ഏക്കർ ഭൂമി വ്യവസായ കേന്ദ്രമാക്കാൻ 2.5 കോടി രൂപ. ജില്ലയിലെ വ്യവസായ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് ബജറ്റ് നൽകുന്നത്. ജില്ലയുടെ അടിസ്ഥാന വികസനത്തിന്‌ കാസർകോഡ് വികസന പാക്കേജിൽ 75 കോടി രൂപയാണ്‌ നീക്കിവച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതർക്കും ബജറ്റിൽ അർഹമായ പരിഗണന നൽകി.

പെരിയ എയർസ്‌ട്രിപ്പ്‌, ബാവിക്കര തടയണ ടൂറിസം, എന്നിവ വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. ബിആർഡിസിക്ക്‌ മാത്രം ഒരു കോടി രൂപയാണ് അനുവദിച്ചത്. ഇടതു സർക്കാരിന്റെ വികസന തുടർച്ചയുടെ ഭാഗമായി സംസ്ഥാനത്ത്‌ പൊതുവായി അനുവദിച്ച നിരവധി പദ്ധതികളുടെ ഗുണം ജില്ലയിലുള്ളവർക്ക്‌ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News