ADVERTISEMENT
എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ, ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ 11 പേരെ പ്രതി ചേർത്ത് ആണ് ആദ്യ കുറ്റപത്രം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമർപ്പിച്ചത്
കേസിൽ ആകെ 21 പ്രതികളാണുള്ളത്. ബിജെപി നേതാവ് രൺജിത് കൊലക്കേസിൽ അടുത്തദിവസം കുറ്റപത്രം നൽകും.ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനു വെട്ടേറ്റത്.
വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.