ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രാവിലെയോടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തിയേറിയ ന്യൂനമർദ്ദമായി മാറി.

നിലവിൽ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂമർദ്ദം നാളെ (മാർച്ച് 20) രാവിലയോടെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾക്ക് സമീപം തീവ്രന്യൂനമർദ്ദമായി, തിങ്കളാഴ്ചയോടെ (മാർച്ച് 21) അസാനി ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു.

തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22ഓടെ ബംഗ്ലാദേശ്-മ്യാൻമാർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News