18 കഴിഞ്ഞവര്‍ക്കും ബൂസ്റ്റര്‍ നല്‍കാം

ഒമൈക്രോണ്‍ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാന്‍ 18ന് മുകളിലുള്ളവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ഐസിഎംആര്‍. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി ബൂസ്റ്റര്‍ എടുക്കുന്നവര്‍ക്ക് നിലനിര്‍ത്താനാകുമെന്നു കണ്ടെത്തിയെന്നും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രിയ എബ്രഹാം സ്ഥിരീകരിച്ചു.

ബൂസ്റ്റര്‍ നല്‍കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വാക്സിന്‍ ദേശീയ സാങ്കേതിക ഉപദേശക സമിതിയാണ് കൈക്കൊള്ളുകയെന്നും പ്രിയ എബ്രഹാം പറഞ്ഞു. വാക്സിന്‍ ലഭ്യതയടക്കം പരിഗണിച്ചാകും തീരുമാനം.

ഉത്തര്‍പ്രദേശില്‍ കോവാക്സിന്‍, കോവീഷീല്‍ഡ് എന്നിവ അബദ്ധത്തില്‍ കുത്തിവച്ച 18 പേരടക്കം 40 പേരെ മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം. മറ്റുള്ളവര്‍ക്ക് ഒരേ വാക്സിന്‍ നല്‍കി.

വാക്സിന്‍ ഇടകലര്‍ത്തി നല്‍കിയവര്‍ക്ക് വകഭേദത്തെ പ്രതിരോധിക്കാനാകുന്നുണ്ടെന്ന് തെളിഞ്ഞതായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രഗ്യാ യാദവ് പറഞ്ഞു. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിരപോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും ബൂസ്റ്റര്‍ നല്‍കിത്തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here