ഇവളെ അതിജീവിതയായി കണക്കാക്കി സ്വാഗതം ചെയ്യണം; കുഞ്ഞിന്റെ പുറത്ത് പേരും നമ്പരും എഴുതി അമ്മ; കരളലിയിക്കുന്ന ചിത്രം

ആരുടെയും കരളലിയിപ്പിക്കുന്ന ഒരു ചിത്രമാണ് യുക്രൈനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ആരെയും ഒരുനിമിഷം ഒന്ന് വേദനിപ്പിക്കും.

റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയോടെ തന്റെ കുട്ടിയുടെ ശരീരത്തില്‍ പേര് വിവരങ്ങള്‍ എഴുതിവെച്ച മാതാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

ഒരു കൊച്ചുകുട്ടിയുടെ പുറംഭാഗത്ത് അവളുടെ പേരും ഫോണ്‍ നമ്പറും വിലാസവുമെല്ലാം എഴുതിവെച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. പെണ്‍കുട്ടിയുടെ മാതാവ് സാഷ മകോവിയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

പ്രാദേശിക ഭാഷയിലുള്ള കുറിപ്പിനൊപ്പമാണ് സാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഇവളെ അതിജീവിതയായി കണക്കാക്കി ആരെങ്കിലും സ്വാഗതം ചെയ്യണമെന്ന് ചിത്രത്തിന് അടിക്കുറിപ്പായി സാഷ എഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here