ഇരട്ടക്കൊലപാതകം; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

ഇരട്ടക്കൊലപാതകം നടന്ന പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 തീയതി വരെയാണ് പാലക്കാടും പരിസര പ്രദേശത്തും നിരോധാനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 144 പ്രഖ്യാപിക്കാൻ DSP നിർദേശം   നൽകിയിരുന്നു.

കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്ത കേസില്‍ പ്രതികളെത്തിയ വാഹനം പൊലീസ് തിരിച്ചറിയുകയും ചെയ്തു.

സുദര്‍ശന്‍, ജിനീഷ്, ഷൈജു, ശ്രീജിത്ത് എന്നിവരാണ് എന്നിവരാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ എരട്ടക്കുളത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ വെട്ടിയ കേസില്‍ പ്രതികളാണ്. ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തിയത്.

സംഭവം നടന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ വെട്ടേറ്റുമരിച്ചിരുന്നു. മൂന്നു സ്‌കൂട്ടറുകളിലായി ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്.

ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മൂന്നുപേര്‍ കടയിലേക്ക് ഓടിക്കയറി കൃത്യം നടത്തി തിരിച്ചുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറേ പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. കെഎപി 1 ബറ്റാലിയനില്‍ നിന്ന് മൂന്നു കമ്പനി പൊലീസും പാലക്കാട്ടെത്തിയിട്ടുണ്ട്. കനത്ത പൊലീസ് നിരീക്ഷണത്തിലാണ് പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News