
നേതൃത്വത്തെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്‍. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞു.
വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഷാനിമോള്‍ പരിഹസിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ ട്രോളി ഷാനിമോള്‍ ഉസ്മാന്‍.
രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയത് ‘വിപ്ലവകരമായ’ തീരുമാനമെന്നാണ് ഷാനിമോളുടെ പരിഹാസം. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.
ഇത് ദേശീയതലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവർത്തകയെയാണ് രാജ്യസഭയിൽ എത്തിച്ചതെന്ന് കൂടി ഷാനിമോൾ പറഞ്ഞു.
റവല്യൂഷന്‍ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാന്‍ നേതൃത്വം മറന്നുവെന്നും ഷാനിമോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനെയും പരിഗണിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാർഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കൾക്ക് അഭിനന്ദനം ഒരിക്കൽ കൂടി അറിയിച്ചാണ് ഷാനിമോൾ വിഷയം അവസാനിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here