DYFI 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക പൊതു സമ്മേളന നഗരിയായ മുനിസിപ്പല്‍ മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി ഉദയഭാനു ഉയര്‍ത്തി. ഇതോടെ പതിനഞ്ചാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. പുതിയ ഭാരവാഹികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. ദീപശിഖ- കൊടിമര -പതാക ജാഥകള്‍ സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്ന പത്തനംതിട്ടയുടെ നഗരാതിര്‍ത്തികളിലും തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ശബരിമല ഇടത്താവളമായ പൊതുസമ്മേളന നഗരിയിലേക്കും നീങ്ങും.
തെരഞ്ഞെടുക്കപ്പെട്ട 519 പ്രതിനിധികളും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളില്‍ നിന്നായി 90 പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സാഹിത്യകാരന്‍ സുനില്‍ പി. ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നീട് സംഘടന റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചര്‍ച്ച. 30 ന് ആണ് ഭാരവാഹി തെരഞ്ഞെടുപ്പ്. പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രധാന വേദിയ്ക്കരുകിലായി ചരിത്ര-ചിത്ര-ശില്‍പ്പ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നാല് പതിറ്റാണ്ടുകാലത്തെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ദൃശ്യവത്കരിച്ചാണ് പ്രദര്‍ശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.