മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍

മലപ്പുറം(Malappuram) കൊണ്ടോട്ടി(Kondotty) സബ് റജിസ്ട്രാര്‍ ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ വിജിലന്റ്‌സ് പിടിയില്‍. അറ്റന്റര്‍മാരായ ചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി വാങ്ങിയത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പതിനായിരം രൂപ കൈപ്പറ്റുമ്പോഴാണ് അറസ്റ്റ് നടന്നത്.

ശ്രീനിവാസന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്(Palakkad) ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan murder) ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശി സാജിത് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
അതേസമയം, കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ വധക്കേസ്(Sreenivasan murder) പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുകയായിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകന്‍ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നത്’ ഫിറോസിന്റെ ഉമ്മ പറഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News