Veena George: ഡെങ്കി-എലിപ്പനി കേസുകളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഡെങ്കി-എലിപ്പനി കേസുകളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പനി ലക്ഷണമുള്ളവര്‍ സ്വയംചികിത്സ നടത്തരുത്. ഇനിയുള്ള നാലുമാസം നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനിയും-എലിപ്പനി അതിവേഗം പടരും, ജാഗ്രത വേണം-ബൈറ്റ്.മണ്ണും മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ പ്രതിരോധ മരുന്ന് കഴിക്കണം, കര്‍ഷകരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും സഹകരിച്ച് മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി. ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത് ഇറങ്ങണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

AK Saseendran: വന്യജീവി ആക്രമണം :ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കും- വനം മന്ത്രി എ.കെ. ശശീന്ദ്രന്‍

വന്യജീവി ആക്രമണം തടയുന്നതിനായി ജനകീയ സഹകരണത്തോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കുമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കേന്ദ്ര നിയമങ്ങള്‍ ലംഘിക്കാതെ ജനോപകാരപ്രദമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വിദ്യാവനങ്ങള്‍, ഫോറെസ്ട്രി ക്ലബ്ബുകള്‍, ജീവനക്കാര്‍ക്കുള്ള ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയം എന്നിവയുടെ ഉദ്ഘാടനം ചാലക്കുടി ഡിവിഷന്‍ സോഷ്യല്‍ ഫോറസ്ട്രി കോമ്പൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News