സഖാവ് ഇ കെ നായനാരുടെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ; എം എ ബേബി

സഖാവ് ഇ കെ നായനാരുടെ ഓർമ്മകൾക്ക് 18 വർഷം. സി പി ഐ എം സംസ്ഥാന സെക്രട്ടറി, പി ബി അംഗം ,നിയമസഭയിലും ലോകസഭയിലും അംഗം ,മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ്,ദേശാഭിമാനി പത്രാധിപർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചു . ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്നത് സഖാവാണ്.

ആകെ 4010 ദിവസം കേരളത്തെ നയിച്ച സഖാവിനെതിരെ ഒരിക്കലും ഒരു അഴിമതി ആരോപണം പോലും രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ചിട്ടില്ല  എന്നുള്ളത് എല്ലാവരും ഓർക്കേണ്ടതാണ് . കയ്യൂർ -മൊറാഴ സമരങ്ങളിൽ പങ്കെടുത്തു . കൊല കയറിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ടു .

ദീർഘ കാലം ,ഒളിവിലും ജയിലിലും കഴിഞ്ഞു .ജനങ്ങളെ അതിരറ്റു സ്നേഹിച്ചു ;ജനങ്ങൾ തിരിച്ചും . സഖാവിന്റെ മൃത ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയിൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെ പയ്യാമ്പലം വരെ യാത്ര ചെയ്തത് ഓർക്കുന്നു. എന്തൊരു വികാര പ്രകടനമായിരുന്നു നിരത്ത് വക്കിൽ മണിക്കൂറുകൾ കാത്തു നിന്ന ജന ലക്ഷങ്ങളിൽ നിന്നുണ്ടായത് .

ബാലസംഘത്തിലാണ് തുടക്കം . പരമ്പരാഗത വ്യവസായത്തൊഴിലാളികളുടേയും അതുപോലുള്ള ദരിദ്രരുടേയും ക്ഷേമപദ്ധതികളുടെ ശില്പിയാണ് സഖാവ്. ടെക്നോപാർക്ക്, ജനകീയാസൂത്രണം, സമ്പൂർണസാക്ഷരത എന്നിവയെല്ലാം സഖാവിനെ കേരളവികസനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള പേരാക്കി അടയാളപ്പെടുത്തും. സഖാവ് ഇ കെ നായനാരുടെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News