Award:ചാത്തന്നൂര്‍ മോഹന്‍ സ്മാരക പുരസ്‌കാരം വി. ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിക്ക്

കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 2022 വര്‍ഷത്തെ പുരസ്‌കാരം
വി. ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തി എന്ന നോവലിന് ലഭിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സി. രാധാകൃഷ്ണന്‍, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി, ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹമായ നോവല്‍ തെരഞ്ഞെടുത്തത്.

ഇരുപത്തയ്യായിരം രൂപയും ആര്‍ കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 2022 ജൂണ്‍ 15-ന് വൈകിട്ട് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍
ഡോ. കെ. പ്രസന്നരാജനും സെക്രട്ടറി വിനീഷ് വി. രാജും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News