HIV: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി; ഒരു കുട്ടി മരിച്ചു

നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി (hiv)ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി ബാധ സ്ഥിരീകരിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്ത ബാങ്ക് പ്രവർത്തനമെന്നും പരിശോധിക്കും.

Kashmir: ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി. കുപ്‌വാരയിൽ  സൂരക്ഷാ സേനയും ഭീകരരും  തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുളള ശ്രമത്തിലാണെന്ന് ജമ്മു കാശ്മീർ പോലീസ് മേധാവി വിജയകുമാർ അറിയിച്ചു. ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News