Thrikkakkara: നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു, ഒരോ ദിവസം കഴിയും തോറും അത് കൂടി വന്നു. ഇന്ന് പൂര്‍ണ്ണമായ തൃപ്തിയുണ്ട്. രാവിലെ തന്നെ ധാരാളം ആളുകള്‍ വോട്ടു ചെയ്യാന്‍ എത്തിയിട്ടുണ്ട്, ഇത്തവണ തൃക്കാക്കരയില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും നല്ല ക്യൂ ഉള്ളതിനാല്‍ പോളിംഗ് ശതമാനം ഉയരും, പോളിംഗ് ശതമാനം ഉയരുന്നത് തീര്‍ച്ചയായും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആകാശവും മനസ്സും തെളിഞ്ഞു നില്‍ക്കുകയാണ്, ശുഭപ്രതീക്ഷയാണ് ഉള്ളത്, ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത് അതുകൊണ്ടു തന്നെ ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും ജോ ജോസഫ് പറഞ്ഞു.

ശുഭപ്രതീക്ഷയുണ്ടെന്നും, ഇത്തവണ തൃക്കാക്കര പോസിറ്റീവ് പൊളിറ്റിക്‌സിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌ക്കലും പ്രതികരിച്ചു. ഭാര്യ ദയാ പാസ്‌ക്കലിനൊപ്പം വോട്ടു രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. ജോ ജോസഫ്. പടമുകള്‍ UP സ്‌കൂളിലെ 140 നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News