നെഞ്ചോരമല്ലേ പെണ്ണേ… സുഡോക്കുവിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അഡ്വ. സി ആർ അജയകുമാർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുഡോക്കുവിലെ “നെഞ്ചോരമല്ലേ… പെണ്ണേ… നീ നിന്ന്‌ തുളുമ്പണത്…” എന്നു തുടങ്ങുന്ന  ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പുള്ളിക്കണക്കൻ എന്ന റോയ് കെ. ഗോപാലിന്റെ ഗാനം ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെയും ബെറ്റി ലൂയിസ് ബേബിയുടെയും മകൻ അപ്പുവാണ് ഈ പാട്ടിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. തൈക്കുടത്തിലൂടെ ശ്രദ്ധേയനായ അപ്പു ആദ്യമായാണ് ഒരു സിനിമയ്‌ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here