മതനിന്ദ നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്. ഷാജ് കിരണ്‍ പറഞ്ഞതുപോലെ തന്റെ അഭിഭാഷകനെതിരേ കേസെടുത്തെന്നാരോപിച്ച് സ്വപ്‌ന രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സ്വപ്‌ന സുരേഷ് കുഴഞ്ഞു വീണു
മതനിന്ദ നടത്തിയെന്ന പരാതിയിലാണ് അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരേ കേസെടുത്തത്. ഐപിസി 295 എ വകുപ്പനുസരിച്ചാണ് കൊച്ചി സെന്‍ട്രല്‍ പോലിസ് കേസെടുത്തത്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് കേസ്. ഇതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രോഷത്തോടെ രംഗത്തെത്തി. സ്വപ്‌നയുടെ അഭിഭാഷകനാണ് കൃഷ്ണരാജ്. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതനുസരിച്ചാണ് അറസ്‌റ്റെന്നാണ് സ്വപ്നയുടെ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

