DYFI Kerala:കോഴിക്കോട് ജില്ലയില്‍ എറ്റവും കൂടുതല്‍ രക്തദാനം നല്‍കിയ സംഘടനയ്ക്കുള്ള അവാര്‍ഡ് DYFIയ്ക്ക്

കോഴിക്കോട് ജില്ലയില്‍ എറ്റവും കൂടുതല്‍ രക്തദാനം നല്‍കിയ സംഘടനയ്ക്കുള്ള അവാര്‍ഡ് ഡി വൈ എഫ് ഐ യ്ക്ക് ലഭിച്ചു. ലോക രക്തദാന ദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സജിത്ത് കുമാറി നിന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു എറ്റുവാങ്ങി. ജില്ലാ ട്രഷറര്‍ ടി കെ സുമേഷ്, സംസ്ഥാന കമ്മറ്റി അംഗം കെ ഷെഫീഖ്,
ഡോ: ദീപ,ഡോ അര്‍ച്ചന, എന്നിവര്‍ പങ്കെടുത്തു.

ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വം നല്‍കുന്ന സ്‌നേഹ ധമനി ക്യാമ്പയിനിലൂടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനിടെ 8,174 പേര്‍ക്കാണ് രക്തം നല്‍കിയത്. അന്താരാഷ്ട്ര രക്തദാന ദിനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ കോട്ടപറമ്പ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലും രക്തദാനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News