പണമടച്ച് ഉപയോഗിക്കാവുന്ന ‘പ്രീമിയം’ സബ്സ്‌ക്രിപ്ഷന്‍ സേവനം (Premium Subscription Service) ഔദ്യോഗികമായി അവതരിപ്പിച്ച് ടെലിഗ്രാം. ഇതിലൂടെ ഒരു സന്ദേശ ആപ്ലിക്കേഷന്‍ എന്നതില്‍ തീര്‍ത്തും കോമേഷ്യലായ ഒരു ആപ്പ് എന്ന നിലയിലേക്ക് മാറാനുള്ള നീക്കമാണ് ടെലഗ്രാം നടത്തുന്നത്. ടെലഗ്രാം പണമടച്ചുള്ള സേവനത്തിന് പ്രതിമാസം 4.99 ഡോളര്‍ ഈടാക്കുമെന്നാണ് വിവരം. പെയ്ഡ് ടെലഗ്രാം സബ്സ്‌ക്രിപ്ഷനിലൂടെ 4ഏആ വരെ ഫയല്‍ അപ്ലോഡുകള്‍, വേഗത്തിലുള്ള ഡൗണ്‍ലോഡുകള്‍, എക്‌സ്‌ക്ലൂസീവ് സ്റ്റിക്കറുകള്‍, ഫാസ്റ്റ് റീപ്ലേ തുടങ്ങിയ നിരവധി അധിക സേവനങ്ങള്‍ ലഭിക്കും.
സാധാരണ ടെലഗ്രാം ഉപയോക്താക്കളേക്കാള്‍ പ്രീമിയം വരിക്കാര്‍ക്ക് ‘ആപ്പിലെ മിക്കവാറും എല്ലാ ഫീച്ചറിലും’ ഇരട്ടി പരിധികള്‍ ലഭിക്കും. പ്രീമിയം വരിക്കാര്‍ക്ക് 1,000 ചാനലുകള്‍ വരെ പിന്തുടരാനും, 200 ചാറ്റുകള്‍ വീതമുള്ള 20 ചാറ്റ് ഫോള്‍ഡറുകള്‍ സൃഷ്ടിക്കാനും ടെലിഗ്രാമില്‍ മൂന്ന് അക്കൗണ്ടുകള്‍ക്ക് പകരം മൊത്തം നാല് അക്കൗണ്ടുകള്‍ ചേര്‍ക്കാനും കഴിയും. അതേപ്പോലെ പ്രധാന ലിസ്റ്റില്‍ 10 ചാറ്റുകള്‍ വരെ പിന്‍ ചെയ്യാനും ഒരു ലിങ്ക് ഉപയോഗിച്ച് ദൈര്‍ഘ്യമേറിയ ബയോസ് ഇടാനും ആപ്പില്‍ ഉടനീളം കാണിക്കാന്‍ കഴിയുന്ന ആനിമേറ്റഡ് പ്രൊഫൈല്‍ ചിത്രങ്ങളും നല്‍കാനും കഴിയും. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉള്ളവരെ ഒരു പ്രീമിയം സ്‌പെഷ്യല്‍ ബാഡ്ജ് പെയ്ഡ് ഉപയോക്താക്കളെ മറ്റ് ഉപയോക്താക്കളില്‍ നിന്നും വ്യത്യസ്തരാക്കും. ‘പ്രീമിയം’ സബ്സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഓണ്‍ ഡിമാന്റ് ടെലഗ്രാം സപ്പോര്‍ട്ട് ഉപയോഗിക്കാനും സാധിക്കും.
നിങ്ങള്‍ ടെലഗ്രാം തുറക്കുമ്പോഴെല്ലാം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ”ഡിഫോള്‍ട്ട് ചാറ്റ് ഫോള്‍ഡര്‍” തുറക്കാനുള്ള ഫീച്ചര്‍ പോലുള്ള ചാറ്റുകള്‍ മികച്ച രീതിയില്‍ ഓര്‍ഗനൈസ് ചെയ്യുന്നതിനുള്ള പുതിയ ടൂളുകളും ടെലിഗ്രാം പ്രീമിയത്തില്‍ ലഭിക്കും. ടെലിഗ്രാം പ്രീമിയത്തിനൊപ്പം 10-ലധികം പുതിയ ഇമോജികള്‍ക്കൊപ്പം പൂര്‍ണ്ണ സ്‌ക്രീന്‍ ആനിമേഷനുകളും വരിക്കാര്‍ക്ക് ലഭിക്കും. വോയ്സ് ടു ടെക്സ്റ്റ് ഫീച്ചറും ലഭ്യമാകും. ടെലഗ്രാം അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ നേരത്തെ ‘പ്രീമിയം’ സബ്സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.