Sonia Gandhi:നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയക്ക് ഇ ഡി നോട്ടീസ്

(Sonia Gandhi)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 21ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ഇ ഡി നോട്ടീസ് നല്‍കി. കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഒരു മാസത്തോളം സാവകാശം നല്‍കിയാണ് സോണിയയെ ഇ.ഡി വിളിപ്പിക്കുന്നത്. ജൂലായ് 21ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സോണിയാ ഗാന്ധിക്ക് ഇ ഡിയുടെ നോട്ടീസ്. കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഇ ഡി ആവശ്യപ്പെട്ട് ജൂണ്‍ 8നും ജൂണ്‍ 23നും സോണിയക്ക് ഹാജരാകാനായില്ല. ആരോഗ്യസ്ഥിതി മോശമായതിനാല്‍ സമയം വേണമെന്ന സോണിയഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഒരുമാസത്തെ സാവകാശം നല്‍കി. അതിന് ശേഷമാണ് ഇ.ഡിയുടെ പുതിയ നോട്ടീസ്.

കഴിഞ്ഞ മാസം അഞ്ച് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയെ അമ്പത് മണിക്കൂര്‍ സമയം ഇ.ഡി ചോദ്യം ചെയ്തിരുന്നു. കള്ളക്കേസെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്ക് വേണ്ടി വലിയ പ്രതിഷേധമായിരുന്നു ചോദ്യം ചെയ്യല്‍ ദിനത്തില്‍ ദില്ലിയില്‍ കോണ്‍ഗ്രസ് നടത്തിയത്. പ്രതിഷേധം അഞ്ച് ദിവസവും വലിയ സംഘര്‍ഷമായി മാറുകയും ചെയ്തു. ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് വരെ പൊലീസ് കയറി. ഇനി ഇ.ഡിക്ക് മുന്നിലേക്ക് പോകുന്നത് പാര്‍ടി അദ്ധ്യക്ഷ കൂടിയാകുമ്പോള്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമിക്കുക. നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ കൈമാറിയതിലും പലിശ രഹിത വായ്പ നല്‍കിയതിലുമൊക്കെ വലിയ ക്രമക്കേട് നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇടപാടുകളെ കുറിച്ച് യാതൊന്നും അറിയില്ല എന്നായിരുന്നു രാഹുല്‍ ഇ.ഡിക്ക് നല്‍കിയ മറുപടി.

അന്വേഷണ ഏജന്‍സിക്ക് മുന്നിലേക്ക് ഇനി പാര്‍ടി അദ്ധ്യക്ഷ തന്നെ പോകുമ്പോള്‍ കോണ്‍ഗ്രസ് വലിയ സമ്മര്‍ദ്ദത്തിലാണ്. ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കാന്‍ തന്നെയാണ് സാധ്യത.അഞ്ച് ദിവസം അമ്പത് മണിക്കൂറിലധികം സമയമാണ് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മാസം ഇ.ഡി ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഇ.ഡി. ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞത് അഞ്ച് ദിവസവും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തു.

Population:ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്|UN Report

2023ല്‍ (China)ചൈനയെ മറികടന്ന് (India)ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സംഘടന. തിങ്കളാഴ്ച പുറത്തിറക്കിയ യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിലവില്‍ ചൈനയില്‍ 142 കോടിയും ഇന്ത്യയില്‍ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും. 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ല്‍ ലോക ജനസംഖ്യ 850 കോടിയായും 2050ല്‍ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here