Mani C Kappan:ബി.ജെ.പി അനുകൂല നിലപാടില്‍ കാപ്പന്റെ മൗനം തുടരുന്നു;കോണ്‍ഗ്രസില്‍ ആശങ്ക

(BJP)ബി.ജെ.പി. അനുകൂല നിലപാടില്‍ (Mani C Kappan)മാണി.സി.കാപ്പന്‍ മൗനം തുടരുമ്പോള്‍ പ്രതികരണവുമായി UDF നേതാക്കള്‍ രംഗത്ത്. മാണി.സി.കാപ്പന്‍ യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കാപ്പന്‍ മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മാണി.സി.കാപ്പന്‍ ബി.ജെ.പി. അനുകൂല പ്രതികരണം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ UDF ല്‍ നിന്നും ഒരു MLA NDA സ്ഥനാര്ത്ഥി‍യാകുമെന്നാണ് BJP പ്രചരണം നടത്തുന്നത്. ഇതിന് ബലം നല്‍കുന്നതായിരുന്നു കാപ്പന്റെ നിലപാട്. പ്രതികരണം വലിയ വാര്‍ത്തയായിട്ടും കാപ്പന്‍ മൗനം തുടരുകയാണ്. എന്നാല്‍ മാണി.സി. കാപ്പന്‍ യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് രമേശ് ചെന്നിതല അത്മവിശ്വാസം പ്രകടിപ്പിച്ചു. കാപ്പന്‍ മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നായിരുന്നു പി.സി.തോമസിന്റെ പ്രതികരണം. മാണി.സി.കാപ്പന്റെ നിലപാട് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമ്പോഴും കാപ്പന്‍ തുടരുന്ന മൗനം യു.ഡി.എഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News