Commonwealth: കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ഒൻപതാം മെഡൽ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍(commonwealth games) ഇന്ത്യക്ക്(india) ഒൻപതാം മെഡൽ(medal). ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലം നേടി. ഇത് കൂടാതെ ജൂഡോയില്‍ രണ്ട് മെഡലുകള്‍ കൂടിയും ഇന്ത്യ നാലാം ദിനം നേടി. ഭാരോദ്വഹനത്തില്‍ 71 കിലോഗ്രാം വിഭാഗത്തിലാണ് ഹര്‍ജിന്ദര്‍ വെങ്കലം നേടിയത്.

ജൂഡോയില്‍ സുശീല ദേവി വെള്ളി നേടിയപ്പോള്‍ വിജയ് കുമാര്‍ വെങ്കലത്തിലേക്ക് എത്തി. ഇതോടെ നാലാം ദിനം ഇന്ത്യയുടെ മെഡല്‍ വേട്ട 9 ആയി. സ്‌നാച്ചില്‍ 93 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോഗ്രാമുമാണ് ഹര്‍ജിന്ദര്‍ കൗര്‍ ഉയര്‍ത്തിയത്.

ജുഡോയിലെ വനിതകളുടെ 48 കിലോഗ്രാം ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ താരത്തോടാണ് സുശീല ദേവി തോറ്റത്. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.

ഫൈനലില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളികള്‍. ബാഡ്മിന്റണ്‍ മിക്‌സഡില്‍ ജയിച്ച ഇന്ത്യന്‍ സംഘം ഫൈനലില്‍ മലേഷ്യയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News