Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

ഇന്ന് തീയറ്ററുകളിലെത്തിയ ‘ന്നാ താൻ കേസ് കൊട്'(nna thaan case kodu) എന്ന കുഞ്ചാക്കോ ബോബൻ(kunchakko boban) ചിത്രത്തെപ്പറ്റി വലിയ ചർച്ചകളാണ് സോഷ്യൽമീഡിയ(social media)യിൽ നടക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകത്തോട് കൂടി പുറത്തുവന്ന സിനിമ പോസ്റ്റർ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. കേരളത്തിന്റെ പശ്ചാത്തലമേ ഉൾപ്പെടുത്തിക്കൊണ്ടല്ല ചിത്രമെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിവാദം അനാവശ്യമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ പോലുമല്ല ചിത്രം. പോസ്റ്റർ സർക്കാർ വിരുദ്ധമല്ലെന്നും കുഞ്ചാക്കോ ബോബൻ കൊച്ചിയിൽ പറഞ്ഞു.

എന്തായാലും പോസ്റ്റർ വന്നതിനു പിന്നാലെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പ്രതിയകരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

”ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ. വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;
ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ.
ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്;
ഇന്നിനി കാണുന്നില്ലെന്ന് വെച്ചു.
ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം.
ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത്
ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.” എന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രേം കുമാർ കുറിച്ചു.

കേന്ദ്ര സർക്കാർ റോഡിലെ കുഴികളാണോ സർക്കാർ റോഡിലെ കുഴികളാണോ പ്രശനം എന്നതാണ് ഒരു വിഭാഗം ചോദിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വാദിച്ചവർക്ക് വ്യക്തത വന്നില്ലേ ഗുയ്സ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News