US: യുഎസിലെ വരണ്ട പ്രദേശമായ ഡെത്ത് വാലിയിൽ വെള്ളപ്പൊക്കം

ലോകത്തിലെ ചൂടേറിയതും യുഎസി(US)ലെ വരണ്ടതുമായ പ്രദേശത്ത്‌ വെള്ളപ്പൊക്കം(Flood). കാലിഫോർണിയയിലെ ഡെത്ത് വാലിയിലാണ് വെള്ളപ്പൊക്കം. 1000 വർഷത്തിന് ശേഷമാണ് ഡെത്ത് വാലി(death valley) വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെ മാറ്റിമറിച്ചുവെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് കുടുങ്ങിക്കിടന്നത്.

പാർക്കിന് സമീപത്തുള്ള ആഡംബര ഹോട്ടലിനു മുന്നിൽ നിന്നും സന്ദർശകരുടെ വിലപിടിപ്പുള്ള അറുപതിലധികം വാഹനങ്ങളും ഒലിച്ചു പോയി. ഇവ പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽനിന്നും കണ്ടെത്തി.

അതിശക്തമായ മഴയെ തുടർന്ന് 500 ഓളം സന്ദർശകർക്കും, 500 ജീവനക്കാർക്കും പാർക്കിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. 1936 മുതൽ ഉള്ള മഴയുടെ കണക്ക് പരിശോധിച്ചാൽ 1988ലാണ് ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് അധികൃതർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News