തനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നുന്നത് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഏറ്റവും ആരാധിക്കുന്ന ആഗ്രഹിക്കുന്ന ആളുകള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുമ്പോളാണെന്നാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്(Suraj Venjaramood). തനിക്ക് അങ്ങനെ കിട്ടിയ ഒരവസരമായിരുന്നു കൈരളി ടി വിയില്‍ വെച്ച് മമ്മൂക്കയെ പരിചയപ്പെടുന്നത്. സംവിധായകന്‍ ആന്റോ ജോസഫ്(Anto Joseph) ഒരിക്കല്‍ തന്നെ വിളിച്ചിട്ട് പറഞ്ഞു മമ്മൂക്കയെ(Mammookka) ഒന്ന് വിളിക്കണം നമ്പര്‍ അയച്ചു തരാമെന്ന്. രാജമാണിക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ്. എല്ലാ സ്റ്റേജ് പരിപാടികളും കട്ട് ചെയ്ത് നേരെ മമ്മൂക്കയെ കാണാന്‍ പൊള്ളാച്ചിയിലേക്ക് തിരിച്ചു-സുരാജ് പറയുന്നു.
ADVERTISEMENT
‘ആന്റോ ചേട്ടന്‍ മമ്മൂക്കയുടെ റൂമിലേക്ക് പോകാനായി വിളിച്ചു. അങ്ങോട്ട് പോയപ്പോള്‍ കൂളായിട്ടാണ് പോയത്. മമ്മൂക്കയുടെ കൂടെയുണ്ടായിരുന്നത് വലിയ അനുഭവമായിരുന്നുവെന്നും സുരാജ് ജെ ബി ജംങ്ഷന്‍ പരിപാടിയില്‍ പറഞ്ഞു. താന്‍ രാജമാണിക്യത്തില്‍ ഒരു സീനില്‍ അഭിനയിച്ചിരുന്നു. തനിയെ എഴുതിയ സീന്‍ ആയിരുന്നു അത്. അതുകൊണ്ടുതന്നെ കണ്ടന്റ് കാണാപാഠമായിരുന്നു. എന്നാല്‍ എട്ടോ പത്തോ ടേക്ക് എടുത്തിട്ടും ഒന്നും ശരിയായില്ല. കിളിപ്പോയ പോലത്തെ ശരിക്കും വെള്ളം കുടിക്കുന്ന അവസ്ഥയായിരുന്നു അത്. അതിന് ശേഷം പിന്നീട് സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ആ സീനിന്റെ ആവശ്യമില്ലാന്ന് തോന്നിയെന്നും കട്ട് ചെയ്യുവാണ്, വിഷമം ഒന്നും തോന്നരുത് അടുത്ത സിനിമയില്‍ നല്ല വേഷം തരുമെന്നും അന്‍വര്‍ തന്നോട് പറഞ്ഞു.
താന്‍ ഈ സിനിമയുടെ ഭാഗമായി കൂടെയുണ്ടായിരുന്നെന്ന് എങ്ങനെ എല്ലാവരോടും തെളിയിക്കുമെന്ന് വിഷമം തോന്നിയിരുന്നു. പക്ഷേ പടം റിലീസ് ആയപ്പോള്‍ “എ സ്‌പെഷ്യല്‍ താങ്ക്‌സ് ടു സുരാജ് വെഞ്ഞാറമൂട്” എന്ന് എഴുതി കാണിച്ചു. സിനിമയുടെ ആദ്യത്തെ ഷോ കഴിഞ്ഞ് ഒരുപാട് ആളുകള്‍ തന്നെ വിളിച്ചു. ഞെട്ടിപ്പോയി…ഇത്രയധികം കോളുകള്‍. ‘സുരാജെ…രാജമാണിക്യം കണ്ടു…തകര്‍ത്തു കളഞ്ഞു’ എന്നൊക്കെ പലരും വിളിച്ചപ്പോള്‍ പറഞ്ഞു. ആ സ്‌പെഷ്യല്‍ താങ്കസിലൂടെ ശരിക്കും താന്‍ തൃപ്തനായി എന്നും സുരാജ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.