M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി

അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി (M. A. Baby).സിപിഐഎമ്മിനെ (CPIM) അക്രമിച്ച് സിപിഐഎം ആക്രമിയ്ക്കുന്നുവെന്ന് മുറവിളി കൂട്ടുന്നു.

കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കാനാണ് RSS തുടർച്ചയായി കൊലപാതകം നടത്തുന്നത്.കൊലക്കത്തി താഴെവെക്കാൻ ആർ എസ് എസ് തയ്യാറാവണമെന്ന് ഷാജഹാന്റെ വീട് സന്ദർശിച്ച ശേഷം എം എ ബേബി പ്രതികരിച്ചു.

പാലക്കാട് ഷാജഹാൻ വധത്തിന് പിന്നിൽ ആർ എസ് എസ്സെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊലപാതകം നടത്തിയ ശേഷം വ്യാജ പ്രചാരണം നടത്തുന്നത് ആർ എസ് എസ് -ബി ജെ പി ശൈലിയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നതായി സി പി ഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രതികരിച്ചു.ഉന്നതവിജയികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ബോർഡ് നീക്കി ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് സ്ഥാപിക്കാൻ ആർ എസ് എസ് പ്രവർത്തകർ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഷാജഹാനെ കൊന്നത് ആർ എസ് എസ് തന്നെയാണ്. വെട്ടിയരിഞ്ഞതിന് ശേഷം വ്യാജപ്രചാരണം നടത്തുന്നത് ആർ എസ് എസ് -ബി ജെ പി ശൈലിയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൊലപാതകത്തെ ശക്തമായി അപലപിച്ച സി പി ഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

രക്ഷാബന്ധനിലും പാലക്കാട്‌ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ വിലാപയാത്രയിലും ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. ആർ എസ് എസ് ക്രിമിനലുകളുടെ കഞ്ചാവ് വില്പനയുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.

സമാധാനം തകർക്കാനുള്ള ശ്രമമാണ് ആർ എസ് എസ്സിന്റേതെന്നും സി പി ഐ എം പ്രവർത്തകരും നേതാക്കളും കൊല്ലപ്പെടേണ്ടവരാണെന്ന ധാരണയിലാണ് യു ഡി എഫ് പ്രതികരിക്കാത്തതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here