സംഘർഷം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് : ഇ പി ജയരാജൻ

സംഘർഷം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. അതിന് എല്ലാ പിൻന്തുണയും യു ഡി എഫ് നൽകുന്നു.കഷ്ടകാലത്തിന് ഇവിടെ ബി ജെ പിക്ക് 35 കൗൺസിലർമാർ ഉണ്ടായി അതിന്റെതാണ് ഇപ്പോൾ അനുഭവിക്കുന്നത്. ആർ എസ് എസ് ന്റെ ഉത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ഇത്തരം ആർ എസ് എസ് വർഗ്ഗീയ വാദികളുടെ ലക്ഷ്യം കലാപമാണ്, ഇത്തരത്തിലെ അക്രമണങ്ങളിൽ പ്രകോപനങ്ങളിൽ വീണു പോവരുത് എന്നും അദ്ദേഹം പറഞ്ഞു .

അക്രമം നടത്താൻ വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയും ആർ എസ് എസ്സും , സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ RSS ശ്രമം ആണ് ഇവിടെ നടക്കുന്നത് .ആരെങ്കിലും പുറത്തിറങ്ങിയാൽ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നു എന്നും ഇ പി ജയരാജൻ പറഞ്ഞു .

അതോടൊപ്പം നഗരത്തിന്റെ വികസനം തകർക്കാനുള്ള ശ്രമം ആണ് ആർ എസ് എസ് നടത്തുന്നത് ,ഇന്നലെ നടന്ന ആക്രമണവും ആസൂത്രിതമായ അക്രമം ആണ് ,തുടർച്ചയായി സി പി എം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നു ,ഈ അക്രമങ്ങളിൽ പാർട്ടി സഖാക്കൾ പ്രകോപിതരാകരുത് ,ആർഎസ്എസ് ലക്ഷ്യം കലാപമാണ് ,അക്രമത്തിൽ അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News