
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ശശി തരൂരി എം പി യുടെ നിലപാടിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി. തുറമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കാഴ്ചക്കാരനായി നിൽക്കുന്നത് ശശി തരൂർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങളാണ് കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വ്യവസായം. ഒരുമിച്ച് നിന്ന് വിവാദങ്ങൾ അവസാനിപ്പിച്ച് അതിലൂടെ തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപെട്ടു.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ മേഖലയുടെ വ്യോമഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വ്യോമയാന മേഖലയിൽ അഞ്ചിന അജണ്ടകൾ നിര്‍ദേശിച്ച അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് ജീത് അദാനിനെയും ജോൺ ബ്രിട്ടസ് എം പി പ്രശംസിച്ചു.
ശശിതരൂര്‍ എം പി അധ്യക്ഷനായ ഉച്ചകോടിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്‍റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here