ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം ; 6 പേർ കസ്റ്റഡിയിൽ | Lakhimpur

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് . സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം.

ദളിത് സഹോദരിമാരെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കി: രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും യുപി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കി. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തൂങ്ങിമരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന്‌ കുടുംബം ആരോപിച്ചെങ്കിലും പൊലീസ്‌ ആദ്യം നിഷേധിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നായിരുന്നു പോലീസ് വാദം.പറയുന്നത്. എന്നാൽ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊലീസും സ്ഥിരീകരിച്ചു.

ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here