ബിജെപി നിയമിച്ച ഗവര്‍ണര്‍മാരെല്ലാം ഇങ്ങനെയാണ്;ഗവര്‍ണര്‍ക്കെതിരെ പ്രകാശ് കാരാട്ട്|Prakash Karat

(BJP)ബിജെപി നിയമിച്ച ഗവര്‍ണര്‍മാരെല്ലാം ഇങ്ങനെയാണെന്നും എല്ലാ സംസ്ഥാനങ്ങളിലും അവര്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രകാശ് കാരാട്ട്(Prakash Karat).

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉചിതമായ മറുപടിയാണ് കേരളത്തിലെ നേതൃത്വം നല്‍കിയതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.

ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം സംസാരം;ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി|Pinarayi Vijayan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം താന്‍ അറിഞ്ഞുള്ളതെന്ന പ്രസ്താവന അസംബന്ധം. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം സംസാരമെന്നും മുഖ്യമന്ത്രി. ഇതാണോ ഗവര്‍ണര്‍പദവി കൊണ്ട് ഉദ്ദേശിക്കുന്നത് ഭിന്നത ഉണ്ടെങ്കില്‍ അത് പറയാന്‍ ഭരണഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങള്‍ മൈക്ക് നീട്ടുമ്പോഴല്ല ഭിന്നത പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. പോസ്റ്റര്‍ പിന്നെ രാജ്ഭവനില്‍ ആണോ കൊണ്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുമോ എന്നതില്‍ ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News