
കൊല്ലം ബി.ജെ.പി. ജില്ലാ കമ്മിറ്റിക്ക് പുതിയ ഓഫീസ് നിര്‍മ്മാണം കടലാസില്‍ ഒതുങ്ങി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തറക്കല്ലിട്ടത്. കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ട് ബിജെപി ദേശീയ കമ്മിറ്റിയാണ് നല്‍കുമെന്നറിയിച്ചത് പക്ഷെ ഇവിടെ ഇതിന്റെ പേരില്‍ വ്യാപക പിരിവ് നടത്തിയതായാണ് ആക്ഷേപം.
2020 സെപ്റ്റമ്പര്‍ നാലിനായിരുന്നു നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് തറക്കല്ലിട്ടത്.അമിത്ഷാ അദ്യക്ഷനായിരിക്കെ രാജ്യമൊട്ടാകെ ബിജെപി ജില്ലാ ഓഫീസുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കി കൊല്ലത്ത് കണ്ണായ സ്ഥലം വാങ്ങി കെ സുരേന്ദ്രനെ കൊണ്ട് തറക്കല്ലുമിട്ടു. പിന്നെ നടന്നത് വ്യാപക പണപ്പിരിവ് മാത്രം ഇതിനൊന്നും ഒരു കണക്കുമില്ലെന്നായിരുന്നു ബിജെപിയിലെ കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം ഇക്കാര്യം ചൂണ്ടി കാട്ടി സുരേന്ദ്രന്‍ വിരുദ്ധര്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി. സ്ഥലം വാങ്ങിയതിലും ക്രമക്കേട് നടന്നെന്നും ആരോപണം ഉയര്‍ന്നു.
ജില്ലാ അധ്യക്ഷന്‍ ബി ബി ഗോപകുമാറിനെ അംഗീകരിക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ച് കല്ലിടല്‍ ചടങ്ങ് ബഹീഷ്‌ക്കരിച്ചിരുന്നു.ഏഴായിരത്തിനാനൂറ് ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസിന്റ താഴത്തെനിലയില്‍ സ്വീകരണമുറിയും ബാക്കി സ്ഥലം പാര്‍ക്കിങ്ങിനുമാണ് നിശ്ചയിച്ചിരുന്നത്.
ഇപ്പോഴത്തെ സ്ഥിതി പാര്‍ക്കിംങ് മാത്രമായി ചുരുങ്ങി. കെട്ടിടമില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here