ശക്തമായ മഴയെ തുടർന്ന് 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് രാജസ്ഥാൻ മധ്യപ്രദേശ് ഗുജറാത്ത് എന്നിവിടങ്ങളിലാണ് അലെർട് പ്രഖ്യാപിച്ചത്. അതേസമയം ദില്ലിയിൽ 2 ദിവസമായി ശക്തമായ മഴ തുടരുന്നു.
കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. മഴയുടെ പശ്ചാത്തലത്തിൽ ട്രാഫിക് പോലീസ് ഗതാഗത മുന്നറിയിപ്പ് നൽകി.
87.2മീമീ ആണ് ദില്ലിയിൽ ലഭിച്ച ഉയർന്ന മഴയുടെ അളവ്. എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായും സാധാരണ അന്തരീക്ഷ താപനില 10 ഡിഗ്രി ആയി കുറഞ്ഞതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

