Nayantara: നയൻതാര അമ്മയായി; ഇരട്ടക്കുഞ്ഞുങ്ങൾക്ക് മുത്തം നൽകി നയൻസും വിക്കിയും

നയൻതാര അമ്മയായി. ഞായറാഴ്ച വൈകീട്ട് ട്വിറ്ററിലൂടെയാണ് വിഘ്നേഷ് ഇക്കാര്യം അറിയിച്ചത്.

“ഞാനും നയനും അമ്മയും അപ്പയും ആയിത്തീർന്നു, ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം””, വിഘ്‌നേഷ് ട്വിറ്ററിൽ കുറിച്ചു.

Nayanthara, Vignesh Shivan 1200

ഏറെ സന്തോഷത്തോടും ആകാംക്ഷയോടെയുമാണ് ഏവരും നയന്‍താര അമ്മയായ വാര്‍ത്ത കേട്ടത്. മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്.

നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here