Egg Puffs: മുട്ട പഫ്സ് ഉണ്ടാക്കാം, വീട്ടിൽത്തന്നെ

കടയിൽ നിന്നും ഇനി എഗ്ഗ് പഫ്സ്(egg puffs) വാങ്ങേണ്ടന്നേ.. നമുക്കത് വീട്ടിൽത്തന്നെ പരീക്ഷിക്കാം..

Easy Crispy Masala Egg Puff Recipe Without Oven

ആവശ്യമായ സാധനങ്ങൾ

1. മൈദ – അരക്കിലോ, ഇടഞ്ഞത്

2. വെള്ളം – പാകത്തിന്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത്

ഉപ്പ് – പാകത്തിന്

3. വനസ്പതി – 50 ഗ്രാം, മയപ്പെടുത്തിയത്

4. വനസ്പതി – 250 ഗ്രാം, ഉരുക്കിയത്

5. മുട്ട – ഒന്ന്, അടിച്ചത്

ഫില്ലിങ്ങിന്

6. എണ്ണ – മൂന്നു വലിയ സ്പൂൺ

7. സവാള വട്ടത്തിൽ അരിഞ്ഞത് – രണ്ടു കപ്പ്

വിനാഗിരി – നാലു ചെറിയ സ്പൂൺ

8. താറാവു മുട്ട – ആറ്, പുഴുങ്ങി നാലായി മുറിച്ചത്

9. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

Want To Try Something New? Make These Egg Puffs At Home | IWMBuzz

ആദ്യം മൈദ ഒരു വലിയ പാത്രത്തിലാക്കി നടുവിൽ കുഴിയുണ്ടാക്കി, രണ്ടാമത്തെ ചേരുവയും വനസ്പതിയും ചേർക്കണം. വിരലുകൾ കൊണ്ടു മെല്ലേ ഞെരടി യോജിപ്പിക്കുക. പിന്നീട് പാകത്തിനു വെള്ളവും ചേർത്ത് നന്നായി തേച്ചു കുഴയ്ക്കുക. ഇത് കുഴിയുള്ള പാത്രത്തിൽ മൂടി വയ്ക്കണം. ഇതു പൊടി തൂവിയ തട്ടിൽ വച്ച് മാവ് ദീർഘചതുരാകൃതിയിൽ പരത്തുക. ഇതിനു മുകളിൽ വനസ്പതി ഉരുക്കിയതു പുരട്ടണം. ഇത് നീളത്തിൽ മൂന്നു കഷണങ്ങളായി മുറിക്കുക.

മൂന്നു കഷണങ്ങളുടെയും വീതി വ്യത്യസ്തമായിരിക്കും. ഏറ്റവും ചെറിയ കഷണം പായ ചുരുട്ടും പോലെ ചുരുട്ടണം. ഇതിന്റെ അറ്റത്തേക്ക് ഇടത്തരം വലുപ്പമുള്ള കഷണം വച്ച് വീണ്ടും ചുരുട്ടുക. ഇതിന്റെ അറ്റത്ത് ഏറ്റവും വലിയ കഷണം വച്ചു വീണ്ടും ചുരുട്ടി ഒറ്റ റോളാക്കണം. ഇതിന്റെ രണ്ട് അരികും ഒട്ടിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്തു കൈ കൊണ്ട് ഒന്നു പരത്തി, ദീർഘവൃത്താകൃതിയിൽ പരത്തിയെടുക്കണം.

Egg Puffs 10 piece – HeptaMart

ഇതിന് ഏകദേശം 16 ഇഞ്ചു നീളവും ആറ് ഇഞ്ചു വീതിയും ഉണ്ടാകണം.ഇതിനു നടുവിൽ തയാറാക്കിയ ഫില്ലിങ് നീളത്തിൽ വച്ച് ഇരുവശത്തു നിന്നും ഒന്നിനു മീതേ ഒന്നായി മടക്കുക. ഇത് U ആകൃതിയിലാക്കി വയ്ക്കുക. ഇതിനു മുകളിൽ മുട്ട അടിച്ചതു ബ്രഷ് ചെയ്ത ശേഷം മൂർച്ചയുള്ള കത്തി കൊണ്ട് ഒരിഞ്ച് അകലത്തിൽ വരഞ്ഞു വയ്ക്കുക. ഇതിനു മുകളിൽ അൽപം മുട്ട അടിച്ചതു കൂടി ബ്രഷ് ചെയ്ത ശേഷം 2000Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് അര-ഒരു മണിക്കൂർ ബേക്ക് ചെയ്യണം.

ഫില്ലിങ് തയാറാക്കാൻ എണ്ണ ചൂടാക്കി വിനാഗിരി പുരട്ടിയ സവാള ചേർത്തു വഴറ്റിയ ശേഷം മുട്ട ചേർത്തു വഴറ്റുക. ഇതിലേക്കു ഒൻപതാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വഴറ്റുക. മസാല മുട്ടയിൽ നന്നായി പൊതിഞ്ഞിരിക്കണം. എഗ്ഗ് പഫ്സ് ചൂടോടെ കഴിക്കൂ, നിങ്ങൾക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel