ADVERTISEMENT
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ദില്ലി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
മുൻ നിര താരങ്ങളുടെ അഭാവത്തിൽ രണ്ടാം നിര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ റാഞ്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിൻറെ ആധികാരിക ജയവുമായി പരമ്പരയിൽ ഒപ്പമെത്തിയിരുന്നു. ആദ്യ മത്സരത്തിൽ സഞ്ജു സാംസണിൻറെ ഒറ്റയാൾ പോരാട്ട മികവിൽ ഇന്ത്യ വിജയത്തിന് അടുത്തെത്തിയെങ്കിലും ഒമ്പത് റൺസിൻറെ തോൽവി വഴങ്ങിയിരുന്നു.
നാളെ ജയിച്ച് പരമ്പര നേടിയാൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിരയെ തോൽപ്പിച്ച് പരമ്പര നേടുകയെന്ന അഭിമാനനേട്ടം ശിഖർ ധവാനും സംഘത്തിനും സ്വന്തമാവും.
ഓപ്പണർ സ്ഥാനത്ത് താളം കണ്ടെത്താൻ പാടുപെടുന്ന ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ത്യക്ക് വലിയ തലവേദനയാണെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ധവാൻ തന്നെ ഓപ്പണറായി എത്തും. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാൻ ഗിൽ തന്നെയാവുംസഹ ഓപ്പണർ.
കഴിഞ്ഞ മത്സരത്തിൽ ഫോമിലായ ഇഷാൻ കിഷൻ വൺ ഡൗണായി എത്തും. കഴിഞ്ഞ കളിയിലെ സെഞ്ചൂറിയനും ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ താരവുമായ ശ്രേയസ് അയ്യർ നാലാം നമ്പറിൽ തുടരും.മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി തുടരും.
ഓൾ റൗണ്ടർമാരുടെ അഭാവത്തിൽ വാഷിംഗ്ടൺ സുന്ദർ തുടരും. ഷഹബാസ് അഹമ്മദിന് പകരം ലോകകപ്പ് ടീമിലെ റിസർവ് താരമായ രവി ബിഷ്ണോയിക്ക് നാളെ അവസരം ലഭിച്ചേക്കും. ഷർദ്ദുൽ ഠാക്കൂറും കുൽദീപ് യാദവും മുഹമ്മദ് സിറാജും ആവേശ് ഖാനും പേസർമാരായി തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.