വിഷ്ണുപ്രിയ കൊലപാതകം;ശ്യാംജിത്ത് ചുറ്റിക വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ കൈരളി ന്യൂസിന്

പാനൂരിൽ വിഷ്ണുപ്രിയ കൊലപാതകത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പ്രതി ശ്യാംജിത്ത് കടയിൽ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കൂത്തുപറമ്പിലെ കടയിൽ നിന്നാണ് പ്രതി ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ച് ശ്യാംജിത്ത് വീഴ്ത്തിയത്.

അതേസമയം, പ്രതി ശ്യാംജിത്തിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതി ശ്യാംജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനാരംഭിച്ചു.

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് മാനന്തേരിയിലെ ശ്യാംജിത്തിൻ്റെ വീട് ആയുധങ്ങളും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.ഈ മാസം 22 നാണ് പ്രണയപ്പകയുടെ പേരിൽ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News