മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുധീഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ സുധീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്.
മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപാണ് അടൂർ ഗോപാലകൃഷ്ണന്റെ ‘അനന്തരം’ റിലീസാവുന്നത്. അന്ന് മുതൽ ഇന്ന് വരെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ സിനിമാ കാഴ്ചകളിൽ മൂന്ന് ദശാബ്ദത്തിലേറെയായി നിറഞ്ഞു നിൽക്കുന്നുണ്ട് സുധീഷ്.
കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുമുണ്ട് ഈ കലാകാരൻ. കരിയറിൽ സഹനടനായും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലുമെല്ലാം സുധീഷ് തിളങ്ങിയിട്ടുണ്ട്.
മണിച്ചിത്രത്താഴിലെ ചന്ദു എന്ന കഥാപാത്രമാണ് സുധീഷിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. പിന്നീട് അനിയത്തി പ്രാവ്, ചിന്താവിഷ്ടയായ ശ്യാമള, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, വല്യേട്ടൻ, വെള്ളിത്തിര തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു സുധീഷ്.
സങ്കൽപ്പത്തിലെ ഭാര്യ എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സുധീഷ് പങ്കുവയ്ക്കുന്നത്. ബാച് ലർ ലൈഫ് മാക്സിമം എഞ്ചോയ് ചെയ്തെന്നും അക്കാലത്ത് തനിക്ക് അമലയെയായിരുന്നു ഇഷ്ടമെന്നും അമലയോട് ആരാധനയായിരുന്നുവെന്നും സുധീഷ് പറയുന്നുണ്ട്.
അമലാ പോൾ അല്ലാട്ടോ….അമലാ പോളിനെ എന്റെ മോന് ഇഷ്ടാ… കമൽഹാസനെ വല്യ ഇഷ്ടമാണന്നും കൈരളിയുടെ ചാറ്റ് ഷോ സ്റ്റാർ റാഗിംഗിൽ സുധീഷ് പറയുന്നു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.