കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല: ബേസില്‍ ജോസഫ്

കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ലെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിവാഹ ശേഷം പെണ്‍കുട്ടി പഠിക്കാന്‍ പോകുന്നതിന് അനുവാദം ചോദിക്കുന്നത് തന്നെ തെറ്റാണെന്നും ബേസില്‍ പറയുന്നു.

ബേസിലിന്റെ വാക്കുകള്‍:

പെണ്ണുകാണാന്‍ വരുന്ന ചെറുക്കനോടും വീട്ടുാകാരോടും കല്യാണ ശേഷം പെണ്‍കുട്ടിക്ക് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കുന്നത് തന്നെ തെറ്റാണ്. പെണ്ണുകാണാന്‍ വന്നിരിക്കുമ്‌ബോള്‍ ജയയുടെ വീട്ടുകാര്‍ക്കൊക്കെ ഇത് ചോദിക്കാന്‍ മടിയാണ്. അവസാനം ജയയ്ക്ക് പഠിക്കാന്‍ പോണം എന്ന് ആങ്ങളയാണ് ചോദിക്കുന്നത്. എന്ത് ബില്‍ഡ് അപ്പാണ് ഈയൊരു ചോദ്യം ചോദിക്കാന്‍?.

ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പഠിക്കാന്‍ പോണമെങ്കില്‍ പോണം. ഇത് വളരെ സീരിയസായുള്ള കാര്യമാണ്. കല്യാണം കഴിഞ്ഞ് തമ്മില്‍ സംസാരങ്ങളുണ്ടാകണം എന്നതിനപ്പുറം ഇതില്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പക്ഷെ സിനിമയില്‍ ഇത് ഹ്യൂമറിലൂടെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. കാണുന്നവര്‍ക്ക് ചിരി വരുമെങ്കിലും ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്ന് എല്ലാവര്‍ക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ജോസ് ഒരുക്കിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തില്‍ ഇതേ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്നുണ്ട്. ഒരു പെണ്‍കുട്ടി ചെറുപ്പം മുതല്‍ കടന്നുപോകുന്ന പലഘട്ടങ്ങളും അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളും ആണ് സിനിമയില്‍ പറയുന്നത്. ജയ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. രാജേഷ് എന്നാണ് ബേസിലിന്റെ കഥാപാത്രത്തിന്റെ പേര്.

കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്.

ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ബബ്ലു അജുവാണ് ഛായാഗ്രഹണം. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News