
തൊഴിലില്ലായ്മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ(DYFI)യുടെ നേതൃത്വത്തില്‍ ദില്ലിയിൽ(Delhi) പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. എവിടെ എന്റെ തൊഴില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജനങ്ങളെ അണിനിരത്തി പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. കേന്ദ്ര സർക്കാർ ഒരു വശത്ത് രാജ്യത്തെ കൊള്ളയടിക്കുകയും മറുവശത്ത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നു എന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.
മോദിസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദില്ലിയിലെ ജന്തർ മന്തറിൽ നടന്നത്. ഡിവൈഎഫ്‌ഐയുടെ സ്ഥാപകദിനത്തിൽ തൊഴില്ലായ്മക്കെതിരെ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിര കണക്കിന് യുവജനങ്ങളാണ് അണിനിരന്നത്.
തൊഴിലില്ലായ്മയും പട്ടിണിയും അതിരൂക്ഷം. കേന്ദ്ര സർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നുവെന്നും രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നുവെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴില്‍ ഇല്ലായ്മക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം വ്യക്തമാക്കി.
പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും ക്യാമ്പെയിനുകളും സംഘടിപ്പിച്ചിരുന്നു. ബി ജെ പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഒരോ വർഷവും രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിയമനങ്ങൾ ഗണ്യമായി വെട്ടി കുറയ്ക്കുകയും ചെയ്തു. വാഗ്ദാനങ്ങൾ വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന വിമർശനവും ശക്തമാവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here