K K Shailaja: ‘മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുന്നു’; ബേസില്‍ ജോസഫിന് അഭിനന്ദനവുമായി കെ കെ ശൈലജ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, January 27, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി

    കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി

    യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

    യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

    ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

    കൈരളി ന്യൂസ് ഇംപാക്ട്; സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

    തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

    തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

    രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

    രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

    ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ

    ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

K K Shailaja: ‘മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുന്നു’; ബേസില്‍ ജോസഫിന് അഭിനന്ദനവുമായി കെ കെ ശൈലജ

by newzkairali
3 months ago
K K Shailaja: ‘മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുന്നു’; ബേസില്‍ ജോസഫിന് അഭിനന്ദനവുമായി കെ കെ ശൈലജ
Share on FacebookShare on TwitterShare on Whatsapp

Read Also

‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം കരസ്ഥമാക്കി ബേസില്‍ ജോസഫ്

കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല: ബേസില്‍ ജോസഫ്

Basil Joseph: പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ, തണുപ്പത്ത്‌… പാൽതു ജാൻവർ ഡേയ്സ് പങ്കുവച്ച് ബേസിൽ

ADVERTISEMENT

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയഹേ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് കെ കെ ശൈലജ.

‘ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.’ – കെ കെ ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍.
ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.

ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇത്തരം ഒരു നല്ല സിനിമ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ വിപിന്‍ ദാസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: Basil Josephjaya jaya jayahe
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണം പൊളിയുന്നു; പി എച്ച് ഡി നേടിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊളിച്ചടുക്കി ഔദ്യോഗിക രേഖകള്‍
Latest

ചിന്ത ജെറോമിന്റെ പുസ്തകത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡോ ലാല്‍

January 27, 2023
കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി
Kerala

കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി

January 27, 2023
യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി
Kerala

യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

January 27, 2023
ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
Kerala

കൈരളി ന്യൂസ് ഇംപാക്ട്; സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

January 27, 2023
തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്
Big Story

തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

January 27, 2023
രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്
Latest

രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

January 27, 2023
Load More

Latest Updates

ചിന്ത ജെറോമിന്റെ പുസ്തകത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡോ ലാല്‍

കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി

യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

കൈരളി ന്യൂസ് ഇംപാക്ട്; സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തകർന്നടിഞ്ഞ് അദാനി; കൂപ്പുകുത്തിയത് സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ചിന്ത ജെറോമിന്റെ പുസ്തകത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡോ ലാല്‍ January 27, 2023
  • കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ താത്കാലിക ജോലി January 27, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE