കാസർകോഡ് കേന്ദ്രസർവ്വകലാശാല നിയമനം ; ജോലി നേടിയവരുടെയും അഭിമുഖത്തിൽ പങ്കെടുത്തവരുടെയും റിസർച്ച് സ്കോർ നൽകാൻ സാധിക്കില്ലെന്ന് സർവ്വകലാശാല

കാസർക്കോട്ടെ കേന്ദ്ര സർവകലാശാലയിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിയമനങ്ങളിൽ ജോലി നേടിയവരുടെയും അഭിമുഖത്തിൽ പങ്കെടുത്തവരുടെയും റിസർച്ച് സ്കോർ വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ നൽകാൻ സാധിക്കില്ല എന്ന് സർവകലാശാല.

abvp യുടെ തമിഴ് നാട് ഘടകം മുൻ അധ്യക്ഷനെ മാനദണ്ഡങ്ങൾ ലംഘിച്ചു സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫെസ്സറായി നിയമിച്ചത് കേരള ഹൈ കോടതി ഈ അടുത്ത ദിവസമാണ് സ്റ്റേ ചെയ്തത്.

കഴിഞ്ഞ 2 -3 വർഷങ്ങളിൽ നടന്ന അറുപതിലധികം നിയമനിങ്ങളിൽ ഭൂരിഭാഗവും സംഘപരിവാർ ബന്ധമുള്ളവരെ തിരുകി കയറ്റി എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ ആണ് നിയമനം ലഭിച്ചവരുടെ റിസർച്ച് സ്കോർ പോലും പുറത്തു വിടാൻ പറ്റില്ല എന്ന നിലപാട് കേന്ദ്ര സർവകലാശാല എടുത്തിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News