Yuva Morcha: പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പാവയ്ക്കുള്ളില്‍ എംഡിഎംഎ(MDMA) ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍(arrest). യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍(Bengaluru) പിടിയിലായത്. എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം.സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.

88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.ഇരിങ്ങാലക്കുട യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ്. പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടു പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലെ ഫ്ളാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News